Header Ads

Header ADS

സാഹിത്യ സംവാദം സംഘടിപ്പിച്ചു

പ്രശസ്ത കവി
ടി ഉബൈദിന്റെ നൂറ്റിപ്പത്താം ജൻമദിനത്തോടനുബന്ധിച്ച് കേന്ദ്രസാഹിത്യ അക്കാദമി
ന്യൂ ഡൽഹിയും ഫാറൂഖ് കോളേജ് മലയാള വിഭാഗവും സംയുക്തമായി സാഹിത്യ സംവാദം സംഘടിപ്പിച്ചു.
"സാംസ്കാരിക വൈവിധ്യം
ടി ഉബൈദിന്റെ കവിതകളിൽ" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സാഹിത്യ സംവാദം പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തും കടവ് ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ.കെ.എം.നസീർ അധ്യക്ഷത വഹിച്ചു.
മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസർ ടി.മൻസൂർ സ്വാഗത പ്രസംഗം നിർവഹിച്ചു.
  ഡോ ഉമർ തറമേൽ, ഫൈസൽ എളേറ്റിൽ, പി എ റഷീദ്, ഷെരീഫ്, ഡോ.ലക്ഷ്മി പ്രതീപ്‌, ഷീനാ.കെ.ബി, ജാസ്മിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അസോസിയേഷൻ സെക്രട്ടറി ശേമീനാ ഷെരിൻ സദസ്സിന് നന്ദി പറഞ്ഞു.

Powered by Blogger.