സാംസ്കാരിക വൈവിധ്യം ടി ഉബൈദിന്‍റെ കവിതകളിൽ
പ്രശസ്ത കവി ടി ഉബൈദിന്‍റെ നൂറ്റിപ്പത്താം ജന്മദിനത്തിന്‍റെ ഭാഗമായി ഒക്ടോബർ 6 നു കേന്ദ്ര സാഹിത്യ അക്കാദമി ന്യൂഡൽഹിയും ഫാറൂഖ് കോളേജ് മലയാള വിഭാഗവും സംയുക്തമായി ' സാംസ്കാരിക വൈവിധ്യം ടി ഉബൈദിന്‍റെ കവിതകളിൽ ' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. പ്രശസ്ത സാഹിത്യകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് പരിപാടി ഉല്‍ഘാടനം ചെയ്യുകയും കേന്ദ്രസാഹിത്യ അക്കാദമി മലയാളം ഉപദേശകസമിതി സമിതി മെമ്പര്‍ കെ.എസ്. വെങ്കിഡാച്ചലം മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും. ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു