Header Ads

Header ADS

നിലപാടുകൾ പ്രകാശനം ചെയ്തു

ഫാറൂഖ് കോളേജ് മലയാളവിഭാഗം രണ്ടാംവർഷ വിദ്യാർഥി ഹാരിസ് എൻ ചെറുകുന്ന് രചിച്ച "നിലപാടുകൾ" എന്ന കവിതാസമാഹാരം പ്രശസ്ത കവി ശ്രീ. കെ.ടി സൂപ്പി പ്രകാശനം ചെയ്തു. ഫാറൂഖ് കോളേജ് ലൈബ്രേറിയൻ ശ്രീ. ഡോ. മൻസൂർ ബാബു പുസ്തകം ഏറ്റുവാങ്ങി. ഫാറൂഖ് കോളേജ് മാഡം ക്യൂറി ഹാളിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ മലയാളവിഭാഗം മേധാവി ഡോ. കെ.എം. നസീർ അധ്യക്ഷത വഹിച്ചു.
      സമൂഹത്തിലെ പലതിനോടും എതിരെ നിലകൊള്ളുന്ന തന്റെ ഉറച്ച നിലപാടുകളാണ് ഹാരിസ് എൻ ചെറുകുന്ന്  തന്റെ "നിലപാടുകൾ" എന്ന കവിതാ സമാഹാരത്തിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്നതെന്ന് മുഖ്യപ്രഭാഷണത്തിൽ ശ്രീ. കെ.ടി സൂപ്പി അഭിപ്രായപ്പെട്ടു.
ഫാറൂഖ് കോളേജ് പബ്ലിക്കേഷൻ ഡിവിഷൻ ഡയറക്ടർ ശ്രീ. ഹബീബ് റഹ്മാൻ സ്വാഗത പ്രസംഗം നടത്തി. മലയാള വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ. അസീസ് തരുവണ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.  ഡോ. വി.മൻസൂർ ബാബു, കമറുദ്ദീൻ പരപ്പിൽ, ഇർഷാദ് യമാനി, ഷമീന ഷിറിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
   മറുപടി പ്രസംഗത്തിൽ ഹാരിസ് എൻ ചെറുകുന്ന് തന്റെ കൃതിയുടെ പിറവിക്കു വേണ്ടി സഹായവും സഹകരണവും നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞു.

Powered by Blogger.