Header Ads

Header ADS

ഇന്റർ ഡിപ്പാർട്ട്മെന്റ് കയ്യെഴുത്ത് മാഗസിൻ മത്സരം: മലയാളത്തിന് ഒന്നാം സ്ഥാനം

ഫാറൂഖ് കോളേജ് വിദ്യാർത്ഥി യൂണിൻ സംഘടിപ്പിച്ച ഇന്റർ ഡിപ്പാർട്ട്മെന്റ് കയ്യെഴുത്ത് മാഗസിൻ മത്സരത്തിൽ മലയാളം ഡിപ്പാർട്ട്മെന്റിന്റെ "കറൻസി"ക്ക്‌ ഒന്നാം സ്ഥാനം. എട്ടോളം ഡിപ്പാർട്ട്മെന്റുകളുടെ മാഗസിനുകളിൽ നിന്നുമാണ് ജൂറി "കറൻസി"യെ മികച്ച മാഗസിനായി തെരഞ്ഞെടുത്തത്. ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഫ്രോ. ഇ.പി. ഇമ്പിച്ചികോയാ പുരസ്ക്കാരം നൽകി. യൂണിൻ സെക്രട്ടറി ഷംസീർ സ്വാഗത പ്രസംഗം നിർവഹിച്ചു.  യൂണിൻ ചെയർപേഴ്സൺ മിനാ ഫർസാന അധ്യക്ഷത വഹിച്ച ചടങ്ങിൽ കെമിസ്ട്രി വിഭാഗം മേതാവി ഡോ. അബ്ദുൽ റഹീം ആശംസകൾ നേർന്നു സംസാരിച്ചു. ഫാറൂഖ് കോളേജ് സ്റ്റാഫ് എഡിറ്റർ ടി.മൻസൂറലി കയ്യെഴുത്ത് മാഗസിനുകളെ കുറിച്ച് വിലയിരുത്തി. വിവിധ ഡിപ്പാർട്ട്മെന്റുകളിലെ മാഗസിൻ എഡിറ്റർമാർ ചടങ്ങിൽ സംസാരിച്ചു. യൂണിയൻ സ്റ്റുഡന്റ്സ് എഡിറ്റർ മുഹമ്മദ് ബാസിൽ ഒ.പി. സദസ്സിന് നന്ദി പറഞ്ഞു.
Powered by Blogger.