Header Ads

Header ADS

ഫാറൂഖ് കോളജ് പ്രിൻസിപ്പലായി ഡോ. കെ.എം. നസീർ ചുമത​ലയേറ്റു

ഫറോക്ക്: ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഇൻ-ചാർജായി ഡോ. കെ.എം. നസീർ ചുമതലയേറ്റു. അഞ്ചുവർഷമായി ഫാറൂഖ് കോളജിലെ മലയാളവിഭാഗം തലവനാണ്. കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് മെംബർ, ബോർഡ് ഓഫ് സ്റ്റഡീസ് തലവൻ, സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റി അംഗം, െക്രഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം യു.ജി, പി.ജി, ബി.വോക് സ്റ്റിയറിങ് കമ്മിറ്റി അംഗം, പരീക്ഷ സ്ഥിരം സമിതി കൺവീനർ, വിദൂര വിദ്യാഭ്യാസ വിഭാഗം കൺവീനർ, കണ്ണൂർ സർവകലാശാല പി.ജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കോഴിക്കോട് സർവകലാശാല ഓട്ടോണമസ് കോളജസ് മോണിറ്ററിങ് കമ്മിറ്റി അംഗം, ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി സംഘടന 'ഫോസ' ജനറൽ സെക്രട്ടറി, ഫാറൂഖ് കോളജിലെയും കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജിലെയും ഗവേണിങ് കൗൺസിൽ അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഫാറൂഖ് കോളജിൽനിന്ന് ബിരുദവും മദ്രാസ് യൂനിവേഴ്സിറ്റിയിൽനിന്ന് എം.ഫിലും, അലീഗഢ് യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്.ഡിയും കരസ്ഥമാക്കി. കോഴിക്കോട് പേരാമ്പ്ര വെള്ളിയൂർ സ്വദേശി കെ.എസ്. മൗലവിയുടെ മകനാണ്. നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക നസീറയാണ് ഭാര്യ. നിലവിലുള്ള പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ വിരമിച്ച ഒഴിവിലാണ് ഇദ്ദേഹം നിയമിതനായത്.
Powered by Blogger.