Header Ads

Header ADS

സുവര്‍ണ്ണ ജൂബിലി ഉപന്യാസ മത്സരം: ഫാത്തിമ തസ്നിക്ക് മൂന്നാം സ്ഥാനം


സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം ജില്ല; പൈതൃകം, വളർച്ച, സാധ്യതകൾ എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ റഗുലർ കോളജുകളിലെയും പഠനവകുപ്പുകളിലെയും ഡിഗ്രി, പിജി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ ഫാത്തിമ തസ്നിക്ക് മൂന്നാം സ്ഥാനം. ഫാറൂക്ക് കോളേജ് മൂന്നാം വര്‍ഷ ബി.എ മലയാളം വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ തസ്നി. പ്രവാസി കൂട്ടായ്മയായ ഖത്തറിലെ മലപ്പുറം ജില്ലാ മുസ്‌ലിം വെൽഫയർ അസോസിയേഷന്‍റെ സഹകരണത്തോടെയാണ് കാലികറ്റ് സര്‍വകലാശാല മത്സരം നടത്തിത്.

  പ്രശസ്ത സഹോത്യകാരന്‍ കെ.പി. രാമനുണ്ണി, കാലികറ്റ് പ്രസ്‌ക്ലബ്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണികേഷന്‍ ആന്‍ഡ്‌ ജേര്‍ണലിസം ഡയറക്ടര്‍ വി.ഇ.ബാലകൃഷ്ണന്‍, സാഹിത്യകാരന്‍ എം.എം.സചീദ്രന്‍ എന്നിവരുള്‍പെട്ട സമിതിയാണ് വിധിനിര്‍ണയം നടത്തി, വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീറിന്റെ സാന്നിദ്യത്തില്‍ ഫലപ്രക്യാപനംനടത്തിയത്.

Powered by Blogger.