Header Ads

Header ADS

ഏകദിന സാഹിത്യശില്പശാല സംഘടിപ്പിച്ചു

 ഫാറൂഖ് കോളേജ് മലയാളം  അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഗണപത് യുപി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഏകദിന സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. ഗണപത് യുപി സ്കൂളില്‍ വച്ച് നടന്ന ശില്പശാലയില്‍ തിരഞ്ഞെടുക്കപ്പെട്ട എണ്‍പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഥ,കവിത,നാടകം,ചിത്ര രചന,കരകൗശലം,പ്രസംഗം എന്നീ മേഖലകളിലാണ് പരിശീലനം നല്‍കിയത്. ഫാറൂഖ് കോളേജ് മലയാള വിഭാഗം വിദ്യാര്‍ത്ഥികള്‍ ശില്പശാലയ്ക്ക് നേതൃത്വം വഹിച്ചു. ഗണപത് യുപി സ്കൂളില്‍ നടന്ന ശില്പശാലയുടെ ഉദ്ഘാടനം ഫാറൂഖ് കോളേജ് മലയാള വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ കമറുദ്ദീന്‍ പരപ്പില്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് കൃഷ്ണാനന്ദന്‍ വി.പി പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. ഗണപത് യുപി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം.പവിത്രന്‍,മലയാളം അസോസിയേഷന്‍ സെക്രട്ടറി ഷമീന ഷിറിന്‍ എന്നിവര്‍ സംസാരിച്ചു. മലയാള വിഭാഗം വിദ്യാര്‍ത്ഥി ഹാരിസ്.എന്‍ ചെറുകുന്ന് ക്യാമ്പ് വിശദീകരണം നടത്തി.
Powered by Blogger.