Header Ads

Header ADS

അയുധ ദശദിന ഓണ്‍ലൈന്‍ പരിശീലന ശില്‍പശാലയ്ക്ക് തുടക്കം

മലയാളം അസോസിയേഷന്‍ ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഡി.ടിപി, ഫ്ലക്സ്മേക്കിങ്ങ്, സ്ലൈഡ്മേക്കിങ്ങ് എന്നീമേഖലകളില്‍ സംഘടിപ്പിക്കുന്ന ദശദിന സൗജന്യ ശില്‍പശാലയ്ക്ക് തുടക്കം. മലയാളം ഡിപ്പാര്‍ട്ട്മെന്‍റില്‍ വച്ചുനടന്ന ചടങ്ങില്‍ മലയാള വിഭാഗം മേധാവി ഡോ: കെ.എം നസീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്‍റേണലുകള്‍ക്കും എക്സ്റ്റേണലുകള്‍ക്കുമിടയിലുള്ള നെട്ടോട്ടത്തിനിടയിലും മലയാളം അസോസിയേഷന്‍ നടത്തുന്ന ഇത്തരം ഉദ്ദ്യമങ്ങള്‍ ശ്ലാകനീയമാണെന്നും അയുധയ്ക്ക് തന്‍റെ എല്ലാവിധ പിന്തുണയുമറിയിക്കുന്നതായും, ഇതൊരു കാല്‍വെപ്പാണെന്നും വരും വര്‍ഷങ്ങളിലും ഈയൊരുദ്ദ്യമം തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ: അസീസ് തരുവണ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. നാമിന്ന് ജീവിക്കുന്നത് ഓണ്‍ലൈന്‍ കാലഘട്ടത്തിലാണെന്നും അത് കൊണ്ട്തന്നെ ഇത്തരം അറിവുകള്‍ വളരെയേറെ പ്രധാനപ്പെട്ടതാണെന്നും ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചത്പോലെ കടലാസുകളും പിന്‍വലിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം തന്‍റെ അധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. അസോസിയേഷന്‍ സെക്രട്ടറി ഷെമീന ഷിറിന്‍, ലിജിമോള്‍, നുഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഡി റ്റി പി യുടെ ആദ്യ തിയറി ക്ലാസ്സ്‌ ഹാരിസ്. എൻ നടത്തി.അയുധയുടെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ നാളെ ആരംഭിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ അറിയിച്ചു. നാളെ മുതല്‍ നടക്കുന്ന പ്രക്ടിക്കല്‍ ക്ലാസുകള്‍ക്ക് ഹാഷിം ഹാദിഖ്, നുഹ്മാന്‍, ഷെമീന ഷിറിന്‍ എന്നിവര്‍ നേതൃത്വം വഹിക്കും.
Powered by Blogger.